‘ബിഗ് 3 ഡേയ്സ്’ പ്രമോഷനുമായി നെസ്റ്റോ ഹൈപ്പർമാർക്ക്
മനാമ: ബഹ്റൈനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി “ബിഗ് 3 ഡേയ്സ്” പ്രമോഷൻ പ്രഖ്യാപിച്ചു. സെപ്റ്റംബർ 28, 29, 30 തീയതികളിൽ നെസ്റ്റോയുടെ ഔട്ട്‌ലെറ്റുകളിൽ വിവിധ വിഭാഗങ്ങളിലായി വൻ വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറികൾ, മീറ്റ് ആൻഡ് ഫിഷ്, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമെ ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ്‌സ്റ്റൈൽ ഗാഡ്‌ജറ്റുകൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും പ്രത്യേക പ്രമോഷനുകൾ ലഭ്യമായിരിക്കും.
മൂന്ന് ദിവസത്തേക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന ഈ പരിമിതകാല ഓഫറുകളിലൂടെ കുടുംബ സമേതം ഷോപ്പിംഗ് ആസ്വദിക്കാനും നിത്യോപയോഗ സാധനങ്ങൾ മികച്ച ലാഭത്തിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. മെഗാ ഡിസ്‌കൗണ്ടുകൾക്ക് പുറമെ ഉപഭോക്താക്കളെ കാത്ത് നിരവധിയായ സർപ്രൈസ് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് നെസ്റ്റോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.