ഫെഡ് ബഹ്റൈൻ ഓണാഘോഷ പോസ്റ്റർ പ്രകാശനത്തിൽനിന്ന്

ഫെഡ് ബഹ്റൈൻ ഓണാഘോഷം ഒക്ടോബർ 23 ന്

മനാമ: ബഹ്റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്റൈൻ ഓണാഘോഷം ഒക്ടോബർ 23ന് വിപുലമായ പരിപാടികളോടെ ബി.എം.സി ഹാളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡന്റ് സ്റ്റീവൻസന്റെ അധ്യക്ഷതയിൽ ബി.എം.സി ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അന്തരിച്ച ബ്ലെസ്സൻ ജോയിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി സുനിൽ ബാബു സ്വാഗതം ആശംസിച്ചു. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.

ഓണാഘോഷത്തിന്റെ ജനറൽ കൺവീനറായി സിൻസൻ ചാക്കോ പുലിക്കോട്ടിൽനെ തിരഞ്ഞെടുത്തു. എന്റർടൈൻമെന്റ് പരിപാടികളുടെ ചുമതല ക്ലോഡി ജോഷി, നിക്സി ജെഫിൻ, കാർളിൻ ക്രിസ്റ്റഫർ, ജിഷ്ണ രഞ്ജിത്ത് എന്നിവർക്ക് നൽകി.

ഓണസദ്യ കൂപ്പൺ കൺവീനർമാരായി ജയേഷ് ജയൻ, ജയകൃഷ്ണൻ എന്നിവരെയും, സദ്യ കോർഡിനേറ്റർമാരായി സുനിൽ തോമസ്, വിനു ഗോപാൽ എന്നിവരെയും ചുമതലപ്പെടുത്തി. സ്റ്റേജ് ക്രമീകരണത്തിനും ഏകോപനത്തിനും സുജിത് കുമാർ, ലിൻഡ റോട്ട്രിക്സ്, വീണ മുരളി എന്നിവർ നേതൃത്വം നൽകും.

യോഗത്തിൽ പ്രസിഡന്റ് സ്റ്റീവൻസൺ, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സെക്രട്ടറി സുനിൽ ബാബു, ഓണം ജനറൽ കൺവീനർ സിൻസൻ ചാക്കോ പുലിക്കോട്ടിൽ എന്നിവർ ചേർന്ന് ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ജയകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Fed Bahrain Onam celebrations on October 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.