കരുതലിന്‍റെ സ്നേഹസ്പർശവുമായി നിയാർക്ക്

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മികച്ച രീതിയിലുള്ള തെറാപ്പിയും വിദ്യാഭ്യാസവും അവരുടെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്ക് അനുസരിച്ച് നൽകിവരുന്ന കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി കേന്ദ്രീകരിച്ച് കഴിഞ്ഞ 13 കൊല്ലമായി പ്രവർത്തിച്ചുവരുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്). ഭിന്നശേഷി കുട്ടികൾക്ക് മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിലെ അടക്കമുള്ള പല പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടും, ഈ രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചും, ഇവർക്ക് ഈ മേഖലയിൽ നൽകാവുന്ന മികച്ച തെറാപ്പികളും വിദ്യാഭ്യാസവും പരിശീലനവും ഒരു കുടക്കീഴിൽ ലഭ്യമാക്കികൊണ്ട്, വിദഗ്ധ ഡോക്ടർമാർ അടക്കമുള്ള നൂറിൽ പരം മികച്ച ജീവനക്കാരുടെ മേൽനോട്ടത്തിൽ 300ൽ അധികം കുട്ടികൾക്ക് നിലവിൽ ഇവിടെനിന്ന് ചികിത്സയും, പരിശീലനവും ലഭിക്കുന്നുണ്ട്. 2020 ലും 2023 ലും ഭിന്നശേഷി മേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള കേരള സർക്കാർ അവാർഡ് നിയാർകിന് ലഭിച്ചിരുന്നു.

ഭിന്ന ശേഷി ഉണ്ടെന്ന കാരണത്താൽ ഉപേക്ഷിക്കപ്പെട്ട് സർക്കാറിന്റെ "അമ്മത്തൊട്ടിലിൽ" എത്തുന്ന ആറു വയസ്സിനു താഴെയുള്ള കുട്ടികളുടെ പരിപാലനത്തിനും സംരക്ഷണത്തിനും, മികച്ച തെറാപ്പിയും വിദ്യാഭ്യാസവും നൽകി അത്തരം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ കിഡ്സ് എന്ന പൈലറ്റ് പദ്ധതി. ഇത് നടപ്പിലാക്കാൻ കേരള വനിതാ ശിശു വികസന വകുപ്പ് നിയാർക്കിനെ തിരഞ്ഞെടുത്തത് ഈ മേഖലയിൽ സർക്കാറിന് നിയാർക് നോടുള്ള വിശ്വാസ്യതയുടെ ഉദാഹരണമാണ്. നെസ്റ്റ് കെയർ ഹോം ഫോർ സ്പെഷ്യൽ കിഡ്സ് പ്രൊജക്റ്റ് മിഷൻ വാൽസല്യ പ്രോജക്ടിൽ ഉൾപ്പെടുത്തി ഇന്ത്യയിലെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപ്പിലാക്കണംഎന്ന് കേന്ദ്രസർക്കാർ നിർദേശിച്ചത് നിയാർക്കിന്‌ ദേശീയതലത്തിൽ ലഭിച്ച അംഗീകാരമാണ്. ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും, അവർക്കു വേണ്ട ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനും സ്ഥാപിതമായ കേന്ദ്രസർക്കാറിന്റെ സ്റ്റാറ്റ്യൂട്ടറി ബോഡിയായ നാഷണൽ ട്രസ്റ്റിന്റെ കോഴിക്കോട് ജില്ല ലോക്കൽ കമ്മിറ്റിയുടെ കൺവീനർ സ്ഥാനം കഴിഞ്ഞ മൂന്നു വർഷമായി നിയാർക്കാണ് വഹിക്കുന്നത്. നിയാർക് ബഹ്‌റൈൻ ചാപ്റ്റർ 2016 ലാണ് രൂപീകരിച്ചത്. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിനായി സഹായിക്കാനും കൂട്ടമായ പ്രവർത്തനത്തിൽ പങ്കാളികളാകാനും താല്പര്യമുള്ളവർക്ക് 33750999, 33961496, 33049498 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Nearc with the loving touch of care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.