മനാമ: കഴിഞ്ഞ മാസം നാഷനൽ ബ്യൂറോ ഓഫ് റവന്യൂ (എൻ.ബി.ആർ) നടത്തിയ പരിശോധനയിൽ 35 വാറ്റ് നികുതി നിയമലംഘനങ്ങൾ കണ്ടെത്തി. വാറ്റ് ഇൻവോയ്സുകൾ നൽകുന്ന വ്യവസ്ഥകൾ പാലിക്കാത്തതിന് 25ഉം, വാറ്റും വിലയും കാണിക്കാത്തതിന് നാലും, കാണാവുന്ന സ്ഥലത്ത് വാറ്റ് സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കാത്തതിന് രണ്ടും, വാറ്റ് ഇൻവോയ്സുകൾ നൽകാത്തതിനും സാധുതയുള്ള ഡിജിറ്റൽ സ്റ്റാമ്പ് ഇല്ലാതെ സാധനങ്ങൾ വിതരണം ചെയ്തതിനും രണ്ടു വീതവുമാണ് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തത്.
കണ്ടെത്തിയ ലംഘനങ്ങൾക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. വാറ്റ്, എക്സൈസ് തീരുവ എന്നിവയിൽ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ എൻ.ബി.ആറിന്റെ കീഴിൽ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ സംഘടിപ്പിച്ചത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെട്ടാൽ അഞ്ചുവർഷം വരെ തടവും വാറ്റ് തുകയുടെ മൂന്നിരട്ടിക്ക് തുല്യമായ പിഴയും ശിക്ഷയായി ലഭിച്ചേക്കാം. നികുതി ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 80008001 എന്ന നമ്പറിലോ തവാസുൽ വഴിയോ റിപ്പോർട്ട് ചെയ്യണമെന്ന് എൻ.ബി.ആർ ബന്ധപ്പെട്ടവരോട് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.