Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്ദുൽ കരീം (51) ആണ് മരിച്ചത്.
അൽ ബസ്തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: പി.കെ റസീന. മക്കൾ: റഫ്ന, ഫസ്ന, ഫാത്വിമ
. ജാമാതാവ് നജീബ് കടമേരി. സഹോദരങ്ങൾ: ബഷീർ (ബഹ്റൈൻ), ജമീല, റംല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.