????????? ?????? ??? ??? ???????????????????

സംഗീതം സമാധാനത്തി​െൻറ സന്ദേശമാകണം -ഉസ്​താദ്​ അംജത്​ അലി ഖാൻ

മനാമ: ​ശബ്​ദം അനിവാച്യമായ അനുഭവമാണെന്നും അതി​​​​െൻറ വേറിട്ട രൂപമായ സംഗീതം വേറിട്ട അവസ്ഥയാണെന്നും ഇത്​ രണ്ടു ം ലോകത്ത്​ സമാധാനത്തിനുവേണ്ടിയുള്ള സന്ദേശമാകണമെന്നും ഉസ്​താദ്​ അംജത്​ അലി ഖാൻ. ബഹ്​റൈൻ കേരളീയ സമാജം സംഘടിപ് പിക്കുന്ന, ബി.കെ.എസ്​. ബിസിനസ്​ ​െഎക്കൺ അവാർഡ്​ നൈറ്റി​​െൻറ ഭാഗമായുള്ള ബഹ്​റൈൻ സൂര്യാഫെസ്​റ്റിവലിൽ പ​െങ്കട​ു ക്കാൻ എത്തിയ അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. വിവിധ കാരണങ്ങളാൽ ഇന്ന്​ ലോകത്ത്​ സമാധാനം ന ഷ്​ടപ്പെട്ടുക്കൊണ്ടിരിക്കുന്നു​. അതി​​െൻറ ഭാഗമായുള്ള ഏറ്റുമുട്ടലുകളും ദുരിതവും വാർത്തകളിൽ നിറയുന്നു. ഇന്ത ്യയിൽ ന്യൂസ്​ ചാനലുകൾ തുറന്നാൽ എപ്പോഴും ഹിന്ദു^മുസ്​ലീം എന്ന പ്രയോഗം കേൾക്കേണ്ടിവരുന്നു. രാഷ്​ട്രീയം പറഞ്ഞ ്​ തുടങ്ങി മതത്തിൽ ചെന്നെത്തുകയും സംഘർഷം ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയിൽ എത്തിനിൽക്കുന്നു. ജീവിതത്തിലും നമ് മുടെ പരിസരങ്ങളിലും ശാന്തി നഷ്​ടപ്പെടുകയാണ്​.

ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ വിദ്യാഭ്യാസ സ​മ്പ്രദായംപോലും അതിനൊരു കാരണമാണ്​. പഴയകാലങ്ങളിൽ വിദ്യാഭ്യാസത്തിന്​ മൂല്ല്യം ഏറെയുണ്ടായിരുന്നു. അധ്യാപകർക്ക്​ ശിഷ്യരോടുള്ള ധാർമ്മികതയ​ും പ്രധാനപ്പെട്ടതായിരുന്നു. എന്നാലിന്ന്​ അധ്യാപക സമൂഹം പുസ്​തകം തുറക്കാനെ ആവശ്യപ്പെടുന്നുള്ളൂ. ഹൃദയം തുറക്കാൻ പ്രേരിപ്പിക്കുന്നില്ല. പാഠപുസ്​തകങ്ങളെക്കുറിച്ചും പാഠ്യപദ്ധതിയെക്കുറിച്ചും മാത്രമാണ്​ പറയുന്നതും കേൾക്കുന്നതും. മറിച്ച്​ കുട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ചോ അവ​​െൻറ മാതാപിതാക്കളുമായുള്ള ബന്​ധത്തെക്കുറിച്ചോ ഒന്ന​ും അന്വേഷിക്കുന്നില്ല. യാന്ത്രികമായ ലോകത്തിന്​ ആശ്വാസവും ആഹ്ലാദവും അനുഭവമാക്കാൻ സംഗീതത്തിന്​ ആകുമെന്നതിനാൽ ലോകം അതിനെ ഏറ്റവും സുപ്രധാനമായി കാണുന്നുണ്ട്​. അതിനാൽ സംഗീതം വഴി സമാധാനത്തി​​െൻറ വിളംബരമെത്തിക്കാൻ കഴിയണം. അതിന്​ എല്ലാവരും തയ്യാറാകണം. ഹൃദയത്തിലും നാഡിമിടിപ്പിലും സംഗീതമുണ്ട്​. ഉൗഷ്​മളമായ സ്​നേഹവർത്തമാനങ്ങളിൽപ്പോലും സംഗീതമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സ്​കൂൾ പഠനകാലത്തെയും ബാല്യത്തിലെയും കുടുംബത്തിലെയും അനുഭവങ്ങളും അദ്ദേഹം പങ്ക​ു​​വെച്ചു. ഗ്വാളിയാർ കൊട്ടാരത്തിലെ സംഗീതജ്​ഞനായ പിതാവ്​ ഹാഫിസ് അലി ഖാനിൽനിന്നായിരുന്നു സംഗീതത്തോടുള്ള താൽപര്യമുണ്ടായത്​. താൻ പഠനത്തിൽ മികവ്​ കാട്ടിയില്ലെങ്കിലും ആറ്​ വയസ്​ മുതൽ സംഗീതത്തിൽ വാസന കാണിച്ചു. ത​​െൻറ കുടുംബം രൂപപ്പെട​ുത്തിയ സരോദ് എന്ന വാദ്യോപകരണം കാലക്രമത്തിൽ ശ്രദ്ധേയമാകുകയായിരുന്നു.
വോക്കൽ സംഗീതം അടിസ്ഥാനമാക്കിയുള്ള രചനകളും, സാങ്കേതിക മികവുമാണ്​ സാരോദി​ൽ നിന്നുള്ള സംഗീതത്തെ ലോകശ്രദ്ധ നേടാൻ കാരണമാക്കിയത്​.
ഗ്വാളിയറില്‍ ജനിച്ച അംജത് അലി ഖാന്‍ ദൽഹി കേന്ദ്രീകരിച്ചാണ്​ നിലവിൽ പ്രവർത്തിക്കുന്നത്​. 1975 ൽ പത്മശ്രീ പുരസ്കാരവും,1991 ൽ പത്മഭൂഷൻ പുരസ്കാരവും , 2001 ൽ പത്മവിഭൂഷൻ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. 1989 ൽ സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്​. അസ്സം സ്വദേശിയും ഭരതനാട്യം നര്‍ത്തകിയുമായ സുബ്ബ ലക്ഷ്മിയാണ്​ പത്​നി. വാർത്താസമ്മേളനത്തിൽ സൂര്യകൃഷ്​ണമൂർത്തി, ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള, സെ​ക്രട്ടറി എം.പി.രഘു എന്നിവർ പ​െങ്കടുത്തു.

‘കേരളത്തിൽ അന്താരാഷ്ട്ര സംഗീത പഠനകേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ’
മനാമ: ഉദാത്തമായ സംഗീതത്തിലൂടെ മനുഷ്യ സാഹോദര്യത്തി​​െൻറ സന്ദേശം ജനങ്ങളിലെത്തിക്കാൻ തിരുവനന്തപുരത്ത് അന്താരാഷ്ട്ര സംഗീതപഠനകേന്ദ്രം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന്​ ഉസ്​താദ്​ അംജത്​ അലി ഖാൻപറഞ്ഞു. രണ്ട്​ വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ്​ വിശ്വസിക്കുന്നത്​. എല്ലാ പിന്തുണയും ഗവൺമ​െൻറ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. കേരളം തനിക്ക്​ രണ്ടാം വീടുപോലെയാണ്​. കേരളത്തിൽ സംഗീത പഠനകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്​ധപ്പെട്ട്​ 2016ൽ ദൽഹിയിൽ അംജത്​ അലി ഖാനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്​ച നടത്തിയിരുന്നു.

‘ഇന്ത്യ വൈവിധ്യങ്ങളുടെ നാട്​’
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്ന്​ ഉസ്​താദ്​ അംജത്​ അലി ഖാൻ. ഈ വൈവിധ്യമാണ്, ഇന്ത്യയാണ് അംഗജദ് അലി ഖാൻ എന്ന സംഗീതജ്​ഞനെ ഉണ്ടാക്കിയത്. ഇന്ത്യയില്‍ സംഗീതത്തി​​െൻറ സ്ഥാനം ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീതം ഒരു മതത്തിനും സ്വന്തമല്ല. എന്നാല്‍, ഏതൊരു മതത്തിനും അവരുടെ സന്ദേശം പകര്‍ന്നു നല്‍കാന്‍ സംഗീതം ആവശ്യമാണ്​ എന്നതും ഏറെ ശ്രദ്ധേയമാണെന്നും ഉസ്​താദ്​ അംജദ്​ഖാൻ ചൂണ്ടിക്കാട്ടി. വരും തലമുറക്ക് സമാധാനം, സൗഹാര്‍ദ്ദം, സാഹോദര്യം എന്നിവ പകര്‍ന്നു നല്‍കാന്‍ നമുക്കാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന്​ ബി.കെ.എസ്​-സൂര്യാഫെസ്​റ്റിൽ സരോദ് കച്ചേരി
ഇന്ന്​ ബഹ്​റൈൻ കേരളീയ സമാജത്തിൽ വൈകിട്ട്​ 7.30 മുതൽ നടക്കുന്ന ബി.കെ.എസ്​ ബിസിനസ്​ ​െഎക്കൺ അവാർഡ്​ നൈറ്റി​​െൻറ ഭാഗമായുള്ള സൂര്യാഫെസ്​റ്റിൽ ഉസ്​താദ്​ അംജത്​ അലി ഖാൻ സരോദ്​ വായിക്കും. അവാർഡ്​ യുണീകോ ചെയർമാൻ ആൻറ്​ മാനേജിങ്​ ഡയറക്​ടർ അബ്​ദുൽ റഹ്​മാൻ ജുമ, വൈദ്യുതി വകുപ്പ്​ മന്ത്രി അബ്​ദുൽ ഹുസൈൻ അലി മിർസയിൽനിന്ന്​ ഏറ്റുവാങ്ങും.

Tags:    
News Summary - music-ustad amjath alikhan-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.