‘ഫ്യൂ​സി​ഫെ​റ’ മ്യൂ​സി​ക് ബാ​ൻ​ഡി​​ന്റെ റി​ഹേ​ഴ്സ​ൽ ക്യാ​മ്പ്​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

'ഫ്യൂ​സി​ഫെ​റ' മ്യൂ​സി​ക് ബാ​ൻ​ഡി​ന് തു​ട​ക്കം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ കു​ട്ടി​ക​ളു​ടെ സം​ഗീ​ത ബാ​ൻ​ഡ് ഒ​രു​ങ്ങു​ന്നു. ഏ​താ​നും സം​ഗീ​ത പ്രേ​മി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ട്ടി​ക​ൾ മാ​ത്രം ന​യി​ക്കു​ന്ന മ്യൂ​സി​ക് ബാ​ൻ​ഡി​ന് ഫ്യൂ​സി​ഫെ​റ എ​ന്നാ​ണ് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ബാ​ൻ​ഡി​​ന്റെ റി​ഹേ​ഴ്സ​ൽ ക്യാ​മ്പ്​ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ രാം​ഗോ​പാ​ൽ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജു​ഫൈ​ർ ഗോ​ൾ​ഡ​ൻ അ​ൽ ന​വ​ര​റാ​സ് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ അ​ഹ്മ​ദ് അ​ൽ ഖാ​ദ് ഗ്രൂ​പ് പ്രോ​പ്പ​ർ​ട്ടി ഹെ​ഡ് ഹ​രീ​ഷ് നാ​യ​ർ ആ​ശം​സ നേ​ർ​ന്നു. നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ, രാ​ജീ​വ്‌ വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കെ. ​സ​തീ​ഷാ​ണ് ബാ​ൻ​ഡ് കോ​ഓ​ഡി​നേ​റ്റ​ർ. കേ​ര​ള​ത്തി​​ന്റെ ഔ​ദ്യോ​ഗി​ക ഫ​ല​വൃ​ക്ഷ​മാ​യ തെ​ങ്ങി​​ന്റെ സ​യ​ന്റി​ഫി​ക് പേ​രും ബ​ഹ്‌​റൈ​നി​ലെ ഡേ​റ്റ്സി​​ന്റെ പേ​രും കൂ​ടി ചേ​ർ​ത്ത് സം​ഗീ​ത​ത്തി​​ന്റെ ഫ്യൂ​ഷ​ൻ കൂ​ടി ചേ​രു​ന്ന​താ​യാ​ണ് ഫ്യൂ​സി​ഫെ​റ എ​ന്ന പേ​ര് തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - music band started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.