മനാമ: ഹൂറയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിൽ 42 കാരനായ അറബ് പൗരൻ അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻറ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറൽ അറിയിച്ചു. യുവാവിെന കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രസ്താവനയിൽ അറിയിച്ചു. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ഹ്രസ്യമായ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.
കൊല ചെയ്യപ്പെട്ട സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുന്നു
മനാമ: ബഹ്റൈനിൽ താമസസ്ഥലത്ത് കൊല ചെയ്യപ്പെടാനുള്ള കാരണത്തെകുറിച്ച് പോലീസ് വിശദമായ അന്വേഷണത്തിൽ. കോഴിക്കോട് താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുൽ നഹാസി29)നെയാണ് കഴിഞ്ഞ ദിവസം താമസസ്ഥലത്ത് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. അതേസമയം മൃതദേഹം മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് മരണ വിവരം അറിഞ്ഞ് സൗദിയിൽ നിന്നെത്തിയ ബന്ധു ഷഹിൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തൊട്ടടുത്ത ദിവസങ്ങൾ അവധി ദിവസമായതിനാൽ ഞായറാഴ്ചയോടെ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷഹിൻ അടുത്തിടെ നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നതായും തിങ്കളാഴ്ച തന്നെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതായും ഷഹിൻ പറഞ്ഞു. പലിശക്ക് പണം വാങ്ങാൻ പണയം വെച്ചിരുന്ന അബ്ദുൽ നഹാസിെൻറ പാസ്പോർട്ട് ഇന്നലെ തിരികെ ലഭിച്ചതായാണ് വിവരം.
കഴിഞ്ഞ നാല് വർഷമായി ബഹ്റൈനിൽ എത്തിയ ഇയാൾ നാട്ടിലേക്ക് പോയിരുന്നില്ല. ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപമായിരുന്നു താമസം. വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. അടുത്ത കാലത്തായി അപാർട്ട്മെൻറ് കേന്ദ്രീകരിച്ചുള്ള ജോലികൾ ചെയ്തുവരികയായിരുന്നുവത്രെ. ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടി മർദ്ദനമേറ്റ നിലയിലായിരുന്നു മൃതദേഹം. നിലത്ത് മുളക്പൊടി വിതറിയിരുന്നതായും എണ്ണ ഒഴിച്ചിരുന്നതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.