മുഹറഖ് മലയാളി സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച കളിക്കൂട്ടം പരിപാടിയിൽനിന്ന്
മനാമ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി നേതൃത്വത്തിൽ കളിക്കൂട്ടം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു, കുട്ടികൾക്ക് വേണ്ടി വ്യത്യസ്തമായിട്ടുള്ള മത്സരങ്ങളും കുട്ടികളുടെ ബുദ്ധിക്ഷമത വർധിപ്പിക്കുന്ന മത്സരങ്ങളും അരങ്ങേറി.
പുതിയ വർഷത്തിൽ കുട്ടികൾ പിന്തുടരേണ്ട ജീവിത രീതിയെക്കുറിച്ചുള്ള ബോധവത്കരണവും പ്രതിജ്ഞയുമായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം, നിരവധി കുട്ടികൾ പങ്കെടുത്ത കളിക്കൂട്ടം മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു.
എം.എം.എസ് വനിത വേദി ജോ. കൺവീനർ ഷീന നൗസൽ, എം.എം.എസ് ജോ. സെക്രട്ടറി മുബീന മൻഷീർ എന്നിവർ കളിക്കൂട്ടം പരിപാടിക്ക് നേതൃത്വം നൽകി, മഞ്ചാടി കൺവീനർമാരായ അഫ്രാസ് അഹമ്മദ്, ആര്യനന്ദ ഷിബു, ജോ. കൺവീനർമാരായ അക്ഷയ് ശ്രീകുമാർ, ശ്രീഗൗരി, മുഹമ്മദ് റാസിൻ, മുഹറഖ് മലയാളി സമാജം ഭാരവാഹികളായ അബ്ദുൽ മൻഷീർ, അരുൺകുമാർ, ബാഹിറ അനസ്, മൊയ്തീ ടി.എം.സി, ലത്തീഫ് കെ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.