മുഹറഖ് കെ.എം.സി.സി-ഐനുൽ ഹുദ മദ്റസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനത്തിൽനിന്ന്
മനാമ: കെ.എം.സി.സി ബഹ്റൈൻ മുഹറഖ് ഏരിയ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐനുൽ ഹുദ മദ്റസയുടെ പുതിയ കെട്ടിടത്തിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്മാർട്ട് ക്ലാസ് റൂം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉദ്ഘാടനം നിർവഹിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആധുനിക സൗകര്യങ്ങളോടെ സ്പോൺസർ ചെയ്ത സ്മാർട്ട് ക്ലാസ് റൂം മാറുന്ന ഈ കാലഘട്ടത്തിൽ പുതിയ തലമുറയെ വാർത്തെടുക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. കെ.എം.സി.സി മുഹറഖ് ഏരിയ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു.
എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നജാഫ്, സംസ്ഥാന ട്രഷറർ അശ്ഹർ പെരുമുഖ്, കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്യാപള്ളി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സഹീർ കാട്ടമ്പള്ളി, എ.പി ഫൈസൽ, മുൻ ഏരിയ പ്രസിഡന്റ് അഷ്റഫ് ബാങ്ക് റോഡ്, മുഹറഖ് സമസ്ത നേതാവ് ശറഫുദ്ദീൻ മാരയമംഗലം എന്നിവർ സംസാരിച്ചു. മദ്റസ പ്രധാനാധ്യാപകൻ അബ്ദുൽ റസാഖ് നദ്വി പ്രാർഥന നടത്തി.
മറ്റ് ഉസ്താദുമാരായ ശിഹാബ് ഫൈസി, റഫീഖ് ദാരിമി, അബ്ദുൽ റഹ്മാൻ ഉസ്താദ് പുളിയാവ് എന്നിവർ സന്നിഹിതരായി. ജംഷീദ് അലി പരിപാടികൾ നിയന്ത്രിച്ചു. മുഹറഖ് കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ് അലി കെ.ടി സ്വാഗതവും വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ മൂടാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.