മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ മുഹറഖിലെ മഅ്തം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ മുഹറഖിലെ വിവിധ മഅ്തം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി.
ആശൂറ ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ വിജയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ നിർദേശമനുസരിച്ചാണ് ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർത്തത്.
ആഭ്യന്തര മന്ത്രിയുടെ പ്രത്യേക നിർദേശമനുസരിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊരുക്കിയതായും യോഗം വിലയിരുത്തി. സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ ആശൂറ പരിപാടികൾ സംഘടിപ്പിക്കുന്നതിന് നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് മഅ്തം ഭാരവാഹികൾ ഗവർണർക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ഉപഗവർണർ ബ്രിഗേഡിയർ ജാസിം മുഹമ്മദ് അൽ ഗതം, മുഹറഖ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സുൽതാൻബിൻ അഹ്മദ് അൽ കഅ്ബി, ട്രാഫിക് പ്രതിനിധികൾ, മുഹറഖ് മുനിസിപ്പൽ കൗൺസിൽ പ്രതിനിധികൾ, ജല, വൈദ്യുത അതോറിറ്റി, ജഅ്ഫരീ ഔഖാഫ് എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.