Posted On
date_range Updated On
date_range ബഹ്‌റൈനിൽ മാസപ്പിറവി ദൃശ്യമായി; ബലിപെരുന്നാൾ മേയ് 27ന്
മനാമ: ഹജ്ജ് തീർത്ഥാടനത്തിനും ബലിപെരുന്നാളിനും തുടക്കം കുറിക്കുന്ന ദുൽ ഹിജ്ജ മാസപ്പിറവി ബഹ്‌റൈൻ ആകാശത്ത് ദൃശ്യമായി. ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിച്ചതായി ബഹ്‌റൈനി ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റെദാ അൽ അസ്ഫൂർ അറിയിച്ചു.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ മേയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപനത്തോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ പ്രധാന ചടങ്ങായ അറഫാ ദിനം മേയ് 26 ചൊവ്വാഴ്ചയും, ലോകമെമ്പാടുമുള്ള മുസ്ലിംകൾ ത്യാഗസ്മരണ പുതുക്കുന്ന ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയും ആയിരിക്കും. ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിലെ അവസാനത്തെയും ഏറ്റവും പവിത്രവുമായ മാസങ്ങളിലൊന്നാണ് ദുൽ ഹിജ്ജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.