മനാമ: തൊഴിലുടമയുടെ അക്കൗണ്ടിൽ നിന്ന് ഓൺലൈൻ പേമെന്റ് ആപ്ലിക്കേഷൻ വഴി 778 ദീനാർ മോഷ്ടിച്ച കേസിൽ 39 കാരിയായ വീട്ടുജോലിക്കാരിയുടെ വാദം കേൾക്കുന്നത് സെപ്റ്റംബർ 15ലേക്ക് മാറ്റി. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞദിവസം നടന്ന കോടതി നടപടികളിൽ പ്രതി കുറ്റം സമ്മതിച്ചു.
60കാരിയായ തൊഴിലുടമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ അവരുടെ ബാങ്കിങ് പിൻ നമ്പർ മനസ്സിലാക്കി മൊബൈൽ പേമെന്റ് ആപ് വഴി പണം തട്ടിയെടുക്കുകയായിരുന്നു. തന്റെ താമസാനുമതി പുതുക്കുന്നതിനായാണ് പണം കൈമാറിയതെന്നും യുവതി മൊഴി നൽകി. വഞ്ചനപരമായ ഉദ്ദേശ്യങ്ങൾക്കായി ഇരയുടെ ഇലക്ട്രോണിക് സിഗ്നേച്ചർ ദുരുപയോഗം ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ യുവതിക്കെതിരെ കുറ്റം ചുമത്തി.
അന്വേഷണത്തിൽ, തൊഴിലുടമയുടെ ഓൺലൈൻ പേമെന്റ് അക്കൗണ്ടിൽനിന്ന് 180 ദീനാറിന്റെ സംശയാസ്പദമായ കൈമാറ്റം ആദ്യം ശ്രദ്ധയിൽപെട്ടതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ നാല് അനധികൃത ഇടപാടുകൾ കൂടി നടന്നതായി കണ്ടെത്തി.ഇതോടെ ആകെ തുക 778 ദീനാറായി. പണം കൈപ്പറ്റിയ വ്യക്തി അത് പ്രതിയുടെ ബന്ധുക്കൾക്ക് കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.