മനാമ: ബഹ്റൈനിലെ ചെറിയതോതിലുള്ള ട്രാഫിക് അപകടങ്ങളിൽ 80 ശതമാനവും കഴിഞ്ഞ വർഷം ഇ-ട്രാഫിക് മൊബൈൽ ആപ് വഴി പരിഹരിച്ചുവെന്നും ആപ് വിജയകരമാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ അബ്ദുൽ വഹാബ് ആൽ ഖലീഫ.
കഴിഞ്ഞ വർഷം ഇ-ട്രാഫിക് മൊബൈൽ ആപ് വഴി 8,88,000ത്തിലധികം പരാതികൾ പരിഗണനക്ക് വന്നിരുന്നു. bahrain.bh പോർട്ടലിലൂടെയും ഇ-ട്രാഫിക് ആപ്പിലൂടെയും നൽകുന്ന 35 സേവനങ്ങൾക്കായാണ് ഈ അഭ്യർഥനകളെത്തിയത്. ചെറിയ വാഹനാപകടങ്ങൾ ഉഭയകക്ഷിസമ്മതത്തോടെ ഇൻഷുറൻസ് കമ്പനികൾ കൈകാര്യം ചെയ്യുമെന്ന് 2021ൽ പ്രഖ്യാപിച്ചിരുന്നു.നടപടിക്രമം അനുസരിച്ച്, ഇ-ട്രാഫിക് ആപ് വഴി ഈ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
അപകടം സംബന്ധിച്ച് തർക്കമുണ്ടായാൽ മാത്രമേ വാഹനമോടിക്കുന്നവർ ഡയറക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ. സ്വകാര്യ വാഹന പരിശോധന കേന്ദ്രങ്ങൾ കഴിഞ്ഞ വർഷം 1,66,000 വാഹനങ്ങൾ പരിശോധിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ പറഞ്ഞു.
സ്വകാര്യ വാഹന പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചത് വിജയകരമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള അപേക്ഷകൾ ഡയറക്ടറേറ്റിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.