Posted On
date_range Updated On
date_range ബഹ്‌റൈനിൽ പെൺകുട്ടിയെ കാണാതായ സംഭവം: ഒരാൾ അറസ്റ്റിൽ
മനാമ: ഈസ ടൗണിൽ നിന്നും 14കാരിയായ സ്വദേശി പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കാണാതായ സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായി ദക്ഷിണ ഗവർണറേറ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. 31 വയസുള്ള സ്വദേശി യുവാവാണ് പിടിയിലായത്. പെൺകുട്ടിയെ ഒളിവിൽ പാർപ്പിച്ചതിൽ ഇയാൾക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാൻ നടപടി സ്വീകരിച്ചു വരുന്നു.
വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കാണ് കുട്ടിെയ കാണാതായത്. കുട്ടിയെ കണ്ടെത്താൻ ആഭ്യന്തരമന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഊർജിതമായ ശ്രമം നടന്നിരുന്നു. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.