മനാമ: മുന്‍സിപ്പല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി കാര്യ നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ്് അംഗം ആദില്‍ അബ്ദുറഹ്മാന്‍ അല്‍ അസൂമിയെ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രദേശങ്ങളിലെ ഹരിതാഭ നിലനിര്‍ത്താന്‍ എല്ലാവരും കൂട്ടായി ശ്രമിക്കേണ്ടതുണ്ട്. മനാമയിലെ വിവിധ പ്രദേശങ്ങളുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ആദില്‍ അസൂമി മന്ത്രിക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
നിയമ ലംഘനങ്ങള്‍ കണ്ടത്തൊനും അതിനെതിരെ നടപടി എടുക്കാനും പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങള്‍ക്ക് വിശ്രമിക്കാനും വിനോദത്തിനുമായി പുതിയ പാര്‍ക്കുകള്‍ ആവശ്യമാണെന്ന് അസൂമി ചൂണ്ടിക്കാണിച്ചു. പ്രദേശത്തെ ചില വ്യാപാരികളുടെ പ്രശ്നങ്ങളും പാര്‍ക്കിങ് ബുദ്ധിമുട്ടുകളും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
നിയമ വിരുദ്ധ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ ഉചിത നടപടി ഉണ്ടാകുമെന്നും പ്രദേശത്തെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.