എം.ഐ.എം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
എം.ഐ.എം ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: എം.ഐ.എം ബഹ്റൈൻ ചാപ്റ്റർ വിപുലമായ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സാമൂഹിക സാമുദായിക രംഗങ്ങളിൽ 25 വർഷത്തിലധികമായി പ്രവർത്തന നിരതനായ പി. ഇമ്പിച്ചി മമ്മു വെള്ളിയൂർ, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കപ്പാളം റസ്റ്റാറന്റിൽ സജ്ജീകരിച്ച ഇഫ്താർ മീറ്റിൽ എ.സി.എ ബക്കർ അതിഥികളെ പരിചയപ്പെടുത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. അസീസ് മൂലാട്, ഇ.സി. നവാസ്, കുഞ്ഞമ്മദ് കുട്ടോത്ത്, ബഷീർ എന്നിവർ ആശംസകൾ നേർന്നു. അഷ്റഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ എന്നിവർ അതിഥികൾക്ക് മെമന്റോ നൽകി.
ൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് മെംബർ മജീദ് മൂലാട് നന്ദി പറഞ്ഞു. എം.ടി. നജീബ്, എം.ടി. നദീർ, ബഷീർ ആപ്പറ്റ, പി.സി. ബക്കർ, ഉമ്മർ, സിദ്ദീഖ് ആശാരിക്കൽ, റഫീക്ക് കായക്കീൽ, സാജിത ബക്കർ, കുത്സു ഫിറോസ്, ഷബ് ല നദീർ, ഷിയാന റഫീഖ്, നസ്റിൻ ആമിർ, സാക്കിയ ബഷീർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.