മനാമ: മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ഒരു നിർമാണ സൈറ്റിൽ നിന്ന് 5000 ദീനാർ മൂല്യമുള്ള മെറ്റൽ ഷീറ്റുകൾ മോഷ്ടിച്ച നിരവധി ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻതന്നെ, പൊലീസ് അന്വേഷണ നടപടികളും തിരച്ചിലുകളും ആരംഭിച്ചു. വിവരങ്ങളും തെളിവുകളും ശേഖരിച്ചതിലൂടെയാണ് പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചത്. മോഷണം പോയ സാധനങ്ങൾ പൂർണമായി കണ്ടെടുക്കാനും പൊലീസിന് കഴിഞ്ഞു. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം, കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഡയറക്ടറേറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.