Posted On
date_range Updated On
date_range ഇന്ത്യൻ യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു
മനാമ: ന്യൂഡൽഹിയിൽനിന്ന് ബഹ്റൈനിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽനിന്ന് 26,000 ദീനാറിന്റെ മരുന്നുകൾ പിടിച്ചെടുത്തു. വൻതോതിൽ മരുന്നുകൾ കൊണ്ടുവരുന്നതിനാവശ്യമായ രേഖകൾ യാത്രക്കാരന്റെ കൈവശം ഉണ്ടായിരുന്നില്ലെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് അറിയിച്ചു. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഏരിയയിൽ വെച്ചാണ് രണ്ടു ബാഗുകൾ നിറയെ മരുന്ന് കണ്ടെത്തിയത്. യാത്രക്കാരനെ തുടർനടപടികൾക്കായി ഇന്ത്യൻ കസ്റ്റംസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.