Posted On
date_range Updated On
date_range ഷിഫ അല്‍ ജസീറ ന്യൂ െമഡിക്കല്‍ സെൻറര്‍ ഉദ്ഘാടനം ചെയ്തു
മനാമ: ആധുനിക സംവിധാനങ്ങളോടെ ഏഴുനില കെട്ടിടത്തിലായി സജ്ജീകരിച്ച ഷിഫ അല്‍ ജസീറ ന്യൂ െമഡിക്കല്‍ സെൻറര്‍ പ്രൗഡഗംഭീരമായ ചടങ്ങിൽ ബഹ്റൈൻ ആരോഗ്യമന്ത്രി ഫയിഖാബിന്ദ് സയീദ് അൽസാലെഹ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എച്ച്.ആർ.എ.സി.ഇ.ഒ ഡോ. മറിയം ജലാഹ്മ വിശിഷ്ടാതിഥിയായിരുന്നു.
മനാമ എംപി അബ്ദുല്‍ വാഹിദ് കറാത്ത, മുന്‍ എം.പി ബുക്കമാസ്, ഷിഫ സി.ഇ. ഒ ആൻറ് ഡയറക്ടർ എ.കെ ഹബീബ് റഹ്മാൻ, ഡയറക്ടർ പി.കെ ഷബീർ അലി, മെഡിക്കൽ ഡയറക്ടർ ഡോ.സൽമാൻ ഗരീബ്, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.ഷംനാദ് മജീദ് കുഞ്ഞ്, മാർക്കറ്റിങ് മാനേജർ മൂസ അഹ്മദ്,പേഴ്സണൽ മാനേജർ ഷീല അനിൽ എന്നിവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും നടന്നു. പരമ്പരാഗത അറബിക് നൃത്തം, ബോളിവുഡ് നൃത്തങ്ങള്‍, ഗാനമേള എന്നിവയാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.