മക്ക സംയുക്ത പ്രതിരോധ കരാറിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ

മനാമ: മക്ക സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച നടപടിയെ ബഹ്‌റൈൻ ഔദ്യോഗികമായി സ്വാഗതം ചെയ്തു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസിസ് അൽ സഊദ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് എന്നിവരാണ് ചരിത്രപ്രധാനമായ ഈ കരാറിൽ ഒപ്പുവെച്ചത്.

മേഖലാ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി പ്രവർത്തിക്കുന്നതിലും അന്താരാഷ്ട്ര പ്രതിബദ്ധതകൾ പാലിക്കുന്നതിലും ഈ മൂന്ന് രാജ്യങ്ങൾക്കും മികച്ച സൈനിക വൈദഗ്ധ്യവും പ്രതിരോധ ശേഷിയുമാണുള്ളതെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രാദേശികവും ആഗോളവുമായ സ്ഥിരത സംരക്ഷിക്കുന്നതിനും വിശ്വസനീയമായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമുള്ള പങ്കാളിത്ത ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ നീക്കമായാണ് ബഹ്‌റൈൻ ഈ കരാറിനെ കാണുന്നത്. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക പ്രതിരോധ കൂട്ടായ്മയ്ക്ക് ഇതൊരു മുതൽക്കൂട്ടാകുമെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.  

Tags:    
News Summary - Mecca Joint Defense Agreement, Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.