യോഗത്തിൽ കൂട്ടായ്മയുടെ
പ്രവർത്തനങ്ങൾ വിശകലനം ചെയ്തു
മനാമ: 2024 ലെ പ്രവർത്തനങ്ങൾ വിലയിരുത്താനും 2025 വർഷത്തേക്കുള്ള തയാറെടുപ്പിനുമായി മയ്യഴിക്കൂട്ടം ഒത്തുചേർന്നു. മനാമയിൽ ചേർന്ന യോഗത്തിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. റഷീദ് പി.പി. അധ്യക്ഷതവഹിച്ചു. വി.സി. താഹിർ, ഹസീബ് അബ്ദു റഹ്മാൻ, മുഹമ്മദ് റിജാസ്, ഫുആദ് കെ.പി, ടി.പി. അഫ്താബ്, സമീർ പി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. യോഗത്തിൽ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വരുംനാളുകളിലെ പ്രവർത്തനങ്ങളിൽ പുതിയ തലമുറയുടെ പങ്കിനെക്കുറിച്ചും മറ്റും റഷീദ് മാഹി വിവരിച്ചു.
ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ നാസർ നാലകത്ത്, നൗഷാദ് തലശ്ശേരി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വി.സി. നിയാസ്, റാഖിബ്, വി.കെ. മുനീർ, സി.എച്ച്. ഫിറോസ്, അഫ്സൽ, ജംഷീർ, ടി.സി.എ. ജാവേദ്, താലിബ് ജാഫർ, അബ്ദു റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. വി.പി. ഷംസുദ്ദീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.