മനാമ: രാജ്യത്ത് വൈദ്യുതി തടസ്സമുണ്ടാകുന്ന സാഹചര്യങ്ങളിൽ പൊതുജനങ്ങൾ പാലിക്കേണ്ട സുപ്രധാന നിർദ്ദേശങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
-വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തരായിരിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കി വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിക്കുക.
-വെളിച്ചത്തിനായി മെഴുകുതിരികൾക്ക് പകരം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ടോർച്ചുകളോ ഫ്ലാഷ്‌ലൈറ്റുകളോ ഉപയോഗിക്കുക. മെഴുകുതിരി ഉപയോഗിക്കേണ്ടി വന്നാൽ, അവ കർട്ടനുകളുടെയോ കത്തുന്ന മറ്റു സാധനങ്ങളുടെയോ അടുത്തുനിന്ന് മാറ്റി വെക്കുക. ഒരിക്കലും മെഴുകുതിരികൾ കത്തിച്ചുവെച്ച് ശ്രദ്ധിക്കാതെ പോകരുത്.
-മുറിക്കുള്ളിൽ കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പുവരുത്തുക.
-വീടിനുള്ളിലോ ഗാരേജുകൾ പോലെയുള്ള അടച്ചിട്ട സ്ഥലങ്ങളിലോ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കരുത്. ഇത് മാരകമായ വാതകങ്ങൾ ഉള്ളിൽ നിറയാൻ കാരണമാകും.
മുൻകരുതൽ നടപടികൾ
-വെള്ളം, ഭക്ഷണം, പ്രഥമശുശ്രൂഷാ സാമഗ്രികൾ, ടോർച്ച്, ബാറ്ററികൾ എന്നിവ ഉൾപ്പെടുന്ന ഒരു അടിയന്തര കിറ്റ് എപ്പോഴും തയ്യാറാക്കി വെക്കുക.
-ഫോണുകൾ പരമാവധി ചാർജ് ചെയ്ത് സൂക്ഷിക്കുക. പവർ ബാങ്കുകൾ, കാർ ചാർജറുകൾ തുടങ്ങിയ ബാക്കപ്പ് സംവിധാനങ്ങൾ കരുതിയിരിക്കുക.
-വാഹനങ്ങളിൽ എപ്പോഴും ഇന്ധനം നിറച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഫോണുകൾ ചാർജ് ചെയ്യാൻ കാർ ഉപയോഗിക്കുമ്പോൾ, അടച്ചിട്ട ഗാരേജുകളിൽ വാഹനം സ്റ്റാർട്ട് ചെയ്ത് ഇടുന്നത് ഒഴിവാക്കുക.
പൊതു സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി നാഷണൽ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.ncpp.gov.bh/) സന്ദർശിക്കാവുന്നതാണ്. "നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം" എന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.