മാതാ അമൃതാനന്ദമയി സേവാ സമിതി 12-ാമത് കർക്കിടക വാവ് ബലിയും പിതൃതർപ്പണ ചടങ്ങും

മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്) ബഹ്റൈൻ, പൂർവ്വികരെ സ്മരിച്ച് പിതൃകർമ്മങ്ങൾ നിർവഹിക്കുന്നതിനുള്ള വിശുദ്ധമായ കർക്കിടക വാവ് ബലി (പിതൃതർപ്പണം) ചടങ്ങ് ഈ വർഷവും സംഘടിപ്പിക്കുന്നു. ഈ വർഷത്തെ കർക്കിടക വാവ് ബലി 2026 ആഗസ്റ്റ് 12-ാം തീയതി (ബുധനാഴ്ച) പുലർച്ചെ 4.00 മണി മുതൽ 6.00 മണി വരെ നടക്കും. ബഹ്റൈനിലെ ഹിന്ദു സമൂഹത്തിന് പിതൃതർപ്പണ ചടങ്ങുകൾ നിർവഹിക്കുന്നതിനുള്ള ആത്മീയ വേദിയായി മാസ് കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി സേവനം അനുഷ്ഠിച്ചു വരികയാണ്.

ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തജനങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗകര്യപ്രദവും ക്രമബദ്ധവുമായി ചടങ്ങുകൾ നടത്തുന്നതിനായി ഓരോ കുടുംബത്തിനും പ്രത്യേക സമയക്രമം അനുവദിക്കുന്നതാണ്. രജിസ്ട്രേഷൻ ലിങ്ക് https://tinyurl.com/massvavubali. വാട്സ്ആപ് രജിസ്ട്രേഷൻ​ : (+973) 39339818​, 34143147​, 33979494​, 35039167​, 39461746

Tags:    
News Summary - Mata Amritanandamayi Seva Samiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.