Posted On
date_range Updated On
date_range മർകസ് സെൻട്രൽ ജനറൽ കൗൺസിലുകൾ ഇന്ന്
മനാമ: മർകസ് ബഹ്റൈൻ ചാപ്റ്ററിന് കീഴിലെ നോർത്ത് സൗത്ത് സെൻട്രൽ ജനറൽ കൗൺസിലുകൾ ഇന്ന് നടക്കും. റിഫ, ഹമദ് ടൗൺ, ഇസാ ടൗൺ, സൽമാബാദ്, സിത്ര, സെൻട്രൽ പ്രതിനിധികൾ സംബന്ധിക്കുന്ന സൗത്ത് സോൺ ജനറൽ കൗൺസിൽ വൈകീട്ട് നാലിന് സൽമാബാദ് സുന്നി സെന്ററിലും മനാമ, ഗുദൈബിയ, ഉമ്മുൽ ഹസം, മുഹറഖ്, ബുദയ്യ എന്നീ സെൻട്രൽ പ്രതിനിധികൾ സംബന്ധിക്കുന്ന നോർത്ത് നോൺ ജനറൽ കൗൺസിൽ രാത്രി ഏഴിന് മനാമ സുന്നി സെന്ററിലും നടക്കും. കൗൺസിലുകൾക്ക് മർകസ് പി ആർ ഒ മർസൂഖ് സഅദി പാപ്പിനിശ്ശേരി, ചാപ്റ്റ ഭാരവാഹികളായ എം. സി. അബ്ദുൽ കരീം, അബ്ദു റഹീം സഖാഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.