ഐ.​സി.​എ​ഫും ബ​ഹ്‌​റൈ​ന്‍ മ​ര്‍ക​സ് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ഹ്‌​ള​റ​ത്തു​ല്‍

ബ​ദ്​​രി​യ ആ​ത്മീ​യ സം​ഗ​മം കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മര്‍കസിന്റെ ലക്ഷ്യം സാമൂഹിക നന്മ -കാന്തപുരം

മനാമ: രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് മര്‍കസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മര്‍കസ് ചാന്‍സലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഐ.സി.എഫും ബഹ്‌റൈന്‍ മര്‍കസ് ചാപ്റ്ററും സംയുക്തമായി മനാമ പാകിസ്താന്‍ ക്ലബില്‍ സംഘടിപ്പിച്ച മഹ്‌ളറത്തുല്‍ ബദ്രിയ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സ്ഥാപന ഭാരവാഹികളും സംഘടന പ്രതിനിധികളും കാന്തപുരത്തെ ഷാള്‍ അണിയിച്ച് ആദരിച്ചു. ബഹ്‌റൈന്‍ ഐ.സി.എഫിന്റെ ഈ വര്‍ഷത്തെ മെംബര്‍ഷിപ് വിതരണോദ്ഘാടനം വേദിയില്‍ നടന്നു. കെ.സി. സൈനുദ്ദീന്‍ സഖാഫി നടമ്മല്‍ പൊയില്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് പി.ആര്‍.ഒ മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ് നേതാക്കളായ അബൂബക്കര്‍ ലത്വീഫി, ഉസ്മാന്‍ സഖാഫി, ഷാനവാസ് മദനി, ഹഖീം സഖാഫി കിനാലൂര്‍, സലീം മൂവാറ്റുപുഴ എന്നിവര്‍ സംബന്ധിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുല്‍ കരീം സ്വാഗതവും വി.പി.കെ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

Tags:    
News Summary - Marcus' goal is social good - Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.