ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചപ്പോൾ
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡറെ മാര്‍ കൂറിലോസ് സന്ദര്‍ശിച്ചു
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോംബെ ഭദ്രാസനാധിപനുമായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു.ഓര്‍ത്തഡോക്സ് സഭാ അംഗം കൂടിയായ അംബാസഡറിന് എല്ലാ ആശംസകളും നേര്‍ന്നു.
കത്തീഡ്രല്‍ വികാരി റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി റവ. ഫാ. പി. എന്‍. തോമസുകുട്ടി, റവ. ഫാ. റിനില്‍ പീറ്റര്‍ ഇടവക ട്രസ്റ്റി സജി ജോര്‍ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പന്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും തിരുമേനിയോടൊപ്പം ഉണ്ടായിരുന്നു.ഇടവകയില്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്കൂളിന്റെ’ ജൂലൈ നാലിന് ബഹ്റൈൻ കേരള സമാജം ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫിനാലെയില്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.