Posted On
date_range Updated On
date_range മാമ്പഴം ഉത്സവം ഇന്ന് മുതൽ
മനാമ: നാടൻ മാമ്പഴങ്ങളുടെ നീണ്ട നിരയുമായി ബഹ്റൈൻ മാമ്പഴോത്സവം 21, 22 തീയതികളിൽ ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കും. രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെയാണ് പ്രവേശനം. ബഹ്റൈൻ മാമ്പഴങ്ങൾ കൂടാതെ മാമ്പഴ ഉൽപന്നങ്ങൾ, തൈകൾ എന്നിവയുടെ വിപുലമായ ശ്രേണിയും പ്രദർശനത്തിനും വിൽപനക്കും ഉണ്ടായിരിക്കും.
ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിന് വമ്പിച്ച പ്രതികരണമാണുണ്ടാകുന്നത്. തനതായതും ഫ്രഷായതുമായ ഉൽപന്നങ്ങൾ വാങ്ങാനായി ഇവിടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. വിനോദസഞ്ചാരികളെയുൾപ്പെടെ ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.