Posted On
date_range Updated On
date_range േചംബർ ഓഫ് കൊമേഴ്‌സുമായി എല്‍.എം.ആര്‍.എ സഹകരണം മെച്ചപ്പെടുത്തും
മനാമ: ബഹ്റൈൻ േചംബർ ഓഫ് കൊമേഴ്‌സ് ആൻറ് ഇന്‍ഡസ്ട്രിയുമായി സഹകരണം മെച്ചപ്പെടുത്തുമെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്‌സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേംബര്‍ ഓഫ് കൊമേഴ്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. ഖാലിദ് മുഹമ്മദ് അല്‍റുവൈഹിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സ്വകാര്യ മേഖല സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അതിനാല്‍ ആ മേഖലയുടെ ഉന്നമനത്തിനാവശ്യമായ സഹകരണമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര മേഖല സജീവമാകുന്നതിന് സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നിക്ഷേപകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കാനാകുന്ന രൂപത്തിൽ ഇടപെടാൻ ശ്രമിക്കുമെന്നും അൽ അബ്‌സി വ്യക്തമാക്കി.
നിക്ഷേപകരുടെയും വ്യാപാരികളുടെയും പ്രശ്‌നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കാനാകുന്ന രൂപത്തിൽ ഇടപെടാൻ ശ്രമിക്കുമെന്നും അൽ അബ്‌സി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.