തെരഞ്ഞെടുപ്പ്​ വിജയം: കെ.എം.സി.സി -ആഘോഷ സംഗമം നടത്തി

മനാമ: മലപ്പുറം പാർലമെൻറ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം രാജ്യത്തിെൻറ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യം അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കെ.എം.സി.സി ബഹ്റൈന്‍- മലപ്പുറം ജില്ല കമ്മറ്റി വിജയാഘോഷ സംഗമം അഭിപ്രായപ്പെട്ടു. മനാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ യു.ഡി.എഫ് സംഘടന പ്രവർത്തകരും ഭാരവാഹികളും പെങ്കടുത്തു.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാന്‍ പലഹാരങ്ങളും പച്ച നിറത്തിലുള്ള ലഡുവും പായസവും ഒരുക്കിയിരുന്നു. പരിപാടി ഒ.െഎ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിൽ മുഴുവൻ ബീഫിെൻറ പേരിൽ കൊലവിളി നടത്തുന്ന ബി.ജെ.പി മലപ്പുറത്തേക്ക് വന്നപ്പോള്‍ ഹലാലായ ബീഫ് വിളമ്പുന്നവരായി മാറുന്ന കാഴ്ചയാണ് കണ്ടതെന്നും വര്‍ഗീയ-ഫാഷിസത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാന്‍ മുഴുവന്‍ മതനിരപേക്ഷ കക്ഷികളും ഒറ്റക്കെട്ടാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 
കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന പ്രസിഡൻറ് എസ്.വി.ജലീൽ, സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഒ.െഎ.സി.സി. നേതാക്കളായ വി.കെ.സെയ്ദാലി, ഗഫൂർ ഉണ്ണികുളം, ബിനു കുന്നന്താനം, വക്കം ജവാദ്, സൽമാനുൽ ഫാരിസ്, നിസാർ, ചെമ്പൻ ജലാൽ, ജനത കൾച്ചർ സെൻറർ പ്രതിനിധികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, െഎ.ൈവ.സി.സി നേതാക്കളായ ഈപ്പൻ ജേക്കബ്,  ഫാസിൽ വട്ടോളി, ദിലീപ് ബാലകൃഷ്ണൻ, മഹാത്മാഗാന്ധി കൾച്ചറൽ സെൻറർ പ്രതിനിധികളായ ജേക്കബ് തേക്കുതോട്, അനിൽ പത്തനാപുരം തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികളായ ഷംസുദ്ദീൻ വളാഞ്ചേരി, ഇഖ്ബാൽ താനൂർ, മുഹമ്മദലി ഇരിമ്പിളിയം, മുസ്തഫ പുറത്തൂർ, ഷാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, മൗസൽ മൂപ്പൻ തിരൂര്‍,  ഷംസുദ്ദീൻ വെന്നിയൂർ, ആബിദ് ചെട്ടിപ്പടി, അബൂബക്കർ വെളിയംകോട്, വി.എച്ച്. അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി. 
ജില്ല പ്രഡിഡൻറ് സലാംമമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ അഞ്ചച്ചവടി സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജിദാലി ഏരിയ കെ.എം.സി.സി യുടെആഭിമുഖ്യത്തിലും ആഹ്ലാദ സംഗമം നടത്തി. പ്രസിഡൻറ് സലീഖ് വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ മൻസൂർ ബാഖവി കരുളായി ഉദ്ഘാടനം ചെയ്തു. തസ്ലിം ദേളി സ്വാഗതം പറഞ്ഞു. ശിഹാബ് നിലമ്പൂർ, ഹാശിം കോക്കല്ലൂർ, മുസ്തഫ പെരിങ്ങാപുറത്ത്, കെ.എച്ച്.ബഷീർ,ഹാഷിം മൗലവി, ഹമീദ് കൊടശ്ശേരി, റഷീദ് പുത്തൻചിറ, ഒ.പി.റഷീദ്, ഖാലിദ് കാത്തിരയിൽ എന്നിവർ ആശംസകൾ നേർന്നു. ശിഹാബ് മലപ്പുറം ഗാനം ആലപിച്ചു. റമീസ് കണ്ണൂർ നന്ദി രേഖപ്പെടുത്തി.
Tags:    
News Summary - manama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.