യൂനുസ് സലീം പ്രസംഗിക്കുന്നു
മനാമ: ഫ്രന്റ്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ യൂനിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. ‘വെളിച്ചമാണ് തിരുദൂതർ’ എന്ന വിഷയത്തിൽ യുവപണ്ഡിതൻ യൂനുസ് സലീം പ്രസംഗിച്ചു. ഇരുളിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ വേണ്ടിയാണ് പ്രവാചകന്മാരെ ദൈവം നിയോഗിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക ലോകത്തെ അനീതിയും അക്രമവും അന്ധവിശ്വാസവും പലപ്പോഴും മതത്തിന്റെ പേരിൽ കെട്ടിവെക്കപ്പെടുകയാണ്.
ഈ തെറ്റിദ്ധാരണകൾ മാറ്റാൻ പ്രവാചകൻ പഠിപ്പിച്ച പാഠങ്ങളിലേക്ക് തിരിച്ചു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രന്റ്സ് വനിത വിഭാഗം എക്സിക്യൂട്ടിവ് അംഗം റഷീദ സുബൈർ ആമുഖപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് ബുഷ്റ ഹമീദ് സ്വാഗതവും സെക്രട്ടറി റസീന അക്ബർ നന്ദിയും പറഞ്ഞു. ഫർസാന സുബൈർ ഖുർആനിൽനിന്നും അവതരിപ്പിച്ചു. ഫാത്തിമ നൗഫൽ ഗാനമാലപിച്ചു. ഷമീന ലതീഫ്, ഷഹീന നൗമൽ, ഷമീന നൗഫൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.