ധനസഹായം കൈമാറുന്നു

മനാമ സെന്റർ മാർക്കറ്റ് മലയാളി അസോസിയേഷൻ പത്തുലക്ഷം രൂപ ധനസഹായം നൽകി

മനാമ: മെമ്പർമാർക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ഒരു പൊൻ തൂവൽ കൂടിതുന്നിച്ചേർക്കുന്നതിന് സാക്ഷിയായി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രവാസ ലോകത്ത് ഓടിക്കൊണ്ടിരിക്കുന്ന മെമ്പർമാർ ചിരകാല സ്വപ്നമായ ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചിട്ട് വർഷങ്ങളോളം പൂർത്തീകരിക്കാൻ പറ്റാത്ത മെമ്പർമാരെ തിരഞ്ഞെടുത്തു 5 പേർക്ക് രണ്ട് ലക്ഷം വീതം ധനസഹായം നൽകി.

എം.സി.എം.എയുടെ ആക്ടിംഗ് പ്രസിഡന്‍റ് മുനീർ അധ്യക്ഷത വഹിച്ച യോഗത്തിൽ റിയാസ് എം.എം.എസ്.ഇ ഫണ്ട് വിതരണം ചെയ്തു. ട്രഷർ ലത്തീഫ് മരക്കാട്ട് റിപ്പോർട്ടും വരവും ചിലവും അവതരിപ്പിച്ചു. ധനസഹായം വിശദീകരിച്ചു അഷ്‌റഫ്‌ കാപ്പാട് സംസാരിച്ചു. ക്യാബിനറ്റ് മെമ്പർമ്മാർ ആയ ഷഫീൽ യൂസഫ് സമീർ സലീം മുപ്പതിൽ പരം എക്സിക്യൂട്ടീവ് മെമ്പർമാർ പങ്കെടുത്ത യോഗത്തിൽ ശ്രീജിത്ത് വടകര സ്വാഗതവും നജീബ് എം.എം.എസ് നന്ദിയും പറഞ്ഞു.

Tags:    
News Summary - Manama Center Market Malayali Association provided financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.