മലർവാടി മനാമ ഏരിയ ബാലോത്സവത്തിൽനിന്ന്
മനാമ: മലർവാടി മനാമ ഏരിയ ബാലോത്സവം സംഘടിപ്പിച്ചു. ഒരുമിക്കാം, ഒത്തുകളിക്കാം എന്ന തലക്കെട്ടിൽ നാലുമുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്കു വേണ്ടി നടത്തിയ പരിപാടി ശ്രദ്ധേയമായി. മത്സരമില്ലാതെ കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമായിരുന്നു ബാലോത്സവത്തിലൂടെ മലർവാടി ഒരുക്കിയത്.
നിരവധി കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ അവരുടെ മാനസിക വളർച്ചക്കുതകുന്ന വിവിധങ്ങളായ കളികളും ഒരുക്കിയിരുന്നു.
ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് ‘ബാഡ് ടച്ച്, ഗുഡ് ടച്ച്’ എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. ഫിൽസയുടെ പ്രാർഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സെക്രട്ടറി സൽമ സജീബ് സ്വാഗതവും മലർവാടി ഏരിയ കൺവീനർ അസ്റ അബ്ദുല്ല നന്ദിയും പറഞ്ഞു. നസീമ ടീച്ചർ, ഷംലത്ത്, ഫൗസിയ ഖാലിദ്, ജസീന അഷ്റഫ്, റഷീദ ബദർ, മെഹറ മൊയ്തീൻ, ഷഹീന നൗമൽ, നിഷിദ ഫാറൂഖ്, ഷഫീന ജാസിർ, അസ്ലം വേളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.