Posted On
date_range Updated On
date_range ബഹ്റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
മനാമ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്റൈനിൽ മരിച്ചു. വടകര മണിയൂർ എടവനമീത്തൽ കെ.എം. ഷിജു (42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സാറിൽ റോഡ് മുറിച്ചുകടക്കുേമ്പാൾ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.
തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്നു. 12 വർഷമായി ബഹ്റൈനിലുള്ള ഷിജു കാർപ്പൻററി വർക്ക്ഷോപ്പിൽ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പിതാവ്: ഗോപാലൻ. മാതാവ്: മാതു. സഹോദരങ്ങൾ: ചന്ദ്രൻ (ഖത്തർ), ഷൈജു, ബിന്ദു.
രേഖകൾ ശരിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്റൈൻ പ്രതിഭ, ബഹ്റൈൻ മണിയൂർ കൂട്ടായ്മ ഭാരവാഹികളായ സുബൈർ കണ്ണൂർ, ശശി വള്ളിൽ, സുധീർ പൂക്കണ്ടി, മനോജ് വടകര, ജിതേഷ് എന്നിവർ തുടർ നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.