Posted On
date_range Updated On
date_range ബഹ്റൈനിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
മനാമ: ബഹ്റൈനിൽ പ്രവാസിയായ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശി മനോജിെൻറയും റ ോസ് മനോജിെൻറയും മകനായ ശ്രേയസ് മനോജ് (16) ആണ് മരിച്ചത്.
ഗുദൈബിയ ഗൗരി കൃഷ്ണ റസ്റ്റോറൻറിന് സമീപത്തെ ഇവരുടെ താമസ സ്ഥലമായ ഫ്ലാറ്റിെൻറ ടെറസിലാണ് മൃതദേഹം കാണപ്പെട്ടത്. രാവിലെ ബാസ്ക്കറ്റ് ബോൾ കളിക്കാൻ പുറത്തേക്ക് പോയ കുട്ടി ഉച്ചകഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാർ േഫാണിൽ വിളിച്ചപ്പോൾ സ്വിച്ച് ഒാഫ് ആയ നിലയിലായിരുന്നുവത്രെ. ഇതിനെ തുടർന്ന് പോലീസിൽ വിവരം അറിയിച്ചിരുന്നു.
തുടർന്നുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രേയസ് മനോജ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.