മലയാളി മമ്സ് മൈലാഞ്ചിരാവിൽനിന്ന്
ഇഫ്താർ വിരുന്നും മൈലാഞ്ചി രാവുമൊരുക്കി മലയാളി മമ്സ്
മനാമ: ബഹ്റൈൻ മലയാളി വനിത കൂട്ടായ്മയായ മലയാളി മമ്സ് മിഡിലീസ്റ്റ് ബഹ്റൈൻ ഇഫ്താർ വിരുന്നും മൈലാഞ്ചിരാവും സംഘടിപ്പിച്ചു.
ഗുദൈബിയ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് റസ്റ്റാറന്റിൽ വെച്ച് യൂനികോൺ ഡിജിറ്റൽ മാർക്കറ്റിങ്ങും ബി.എഫ്.സിയുമൊപ്പം ചേർന്നാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. നോമ്പുതുറയുടെ ഭാഗമായി വീട്ടുജോലിക്കാരായ 50 സ്ത്രീകൾക്ക് ഇഫ്താർ കിറ്റ് വിതരണവും നടന്നു. ഈദ് ദിനത്തെ വരവേൽക്കാനായി സ്ത്രീകളും കുട്ടികളും പരസ്പരം മൈലാഞ്ചിയിട്ട് മൈലാഞ്ചി രാവ് ആഘോഷമാക്കി. ജംഷ്ന, ഫസീല അഫ്സൽ, മനില എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകി. സംഘടന ഭാരവാഹികളായ ഷെറിൻ ഷൗക്കത്ത് അലി, ഷഫീല യാസിർ, ശിഫ സുഹൈൽ, സ്മിത ജേക്കബ് എന്നിവർ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.