Posted On
date_range Updated On
date_range മാർബിൾ ഇറക്കുന്നതിനിടെ അപകടം; ബഹ്റൈനിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
മനാമ: ബഹ്റൈനിൽ മാർബിൾ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. നാലു മലയാളികൾക്ക് പരി ക്കേറ്റു. നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ് ഭവനിൽ നിഷാന്ത് ദാസ് (27)ആണ് മരിച്ചത്.
ആലിബൂരിയിലായിരുന്നു സംഭവം. ഒമാനിൽ നിന്നുംക്കൊണ്ടുവന്ന മാർബിൾ സ്വകാര്യകമ്പനിയിൽ ഇറക്കുന്നതിനെ മാർബിൾപാളി പൊട്ടിവീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേരെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
മരിച്ച നിഷാന്ത് ദാസ് 2013 ലാണ് ബഹ്റൈനിൽ എത്തിയത്. സൽമാനിയ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.