Posted On
date_range Updated On
date_range വടകര സ്വദേശി ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ
മനാമ: പ്രവാസിയായ മലയാളിയെ ബഹ്റൈനിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര തീക്കുനി സ്വദേശി പ്രകാശൻ മേമത്പൊയിലിനെ(44)ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കരീമി റൗണ്ട് എബൗട്ടിനടുത്തുള്ള താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ ഷിജിനിയും രണ്ട് മക്കളും ബഹ്റൈനിൽ ഉണ്ടായിരുന്നു. ഇവർ സ്കൂൾ അവധിയായതിനാൽ അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.