മലർവാടി ബാലോത്സവം വെള്ളിയാഴ്ച

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷനുമായി ചേർന്ന് മലർവാടി ബഹ്റൈൻ ബലോത്സവം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14 വെള്ളി വൈകിട്ട് മൂന്ന് മണി മുതൽ മനാമ ഇബ്നുൽ ഹൈതം സ്കൂൾ പഴയ ക്യാമ്പസിലാണ് പരിപാടി ഒരുക്കുന്നത്. കുട്ടികളുടെ ചിന്തയും കഴിവുകളും മാറ്റുരക്കുന്ന വിവിധ മത്സരങ്ങൾ ഇതിൻ്റെ ഭാഗമായി നടക്കും. നാല് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് മൂന്ന് കാറ്റഗറികളിലായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

കിഡ്സ് വിഭാഗത്തിനായി

ബാലൻസിംഗ് കപ്പ്, ടു ഹാൻഡ് ട്രെസിംഗ്, മെമ്മറി ടെസ്റ്റ്, ബോൾ ഓൺ ദ കപ്പ്, എന്നീ ഗെയിമുകളും സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിനായി കീറാതെ വീഴാതെ, കാൽപതറാതെ, വേർതിരിക്കാം, ഓർത്തെടുക്കാം, വിരിച്ചിടാം തുടങ്ങി വൈവിധ്യമാർന്ന ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ വ്യാഴം വൈകിട്ട് എട്ടു മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കുമായി

33373214 , 3837 9292 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മലർവാടി കോർഡിനേറ്റർ ഷബീഹ ഫൈസൽ, പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ഹഖ് എന്നിവർ അറിയിച്ചു.

Tags:    
News Summary - malarvaadi baalolsavam on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.