Posted On
date_range Updated On
date_range മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മനാമയിൽ സ്വർണപ്പണി ചെയ്തിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. പാണ്ടിക്കാട് ചെമ്പ്രശേരി താണികുന്നത്ത് വേണു(64) ആണ് ഞായറാഴ്ച നിര്യാതനായത്. രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. 36 വർഷമായി പ്രവാസിയാണ്. ഭാര്യ: ലത. മക്കൾ: ശ്രീരാജ്, ശ്രുതി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്റെയും വിശ്വകലാ സാംസ്കാരികവേദിയുടെയും നേതൃത്വത്തിൽ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.