മനാമ: ഒരുമയുടെ സന്ദേശവുമായി ‘ഗൾഫ് മാധ്യമം’ ഏപ്രിൽ 12 ന് ഇൗസ ടൗണിലെ ഇന്ത്യൻ സ്കൂളിൽ ഒരുക്കുന്ന ഹാർമോണിയസ് കേരളയുടെ ടിക്കറ്റുകൾ ഏറ്റുവാങ്ങാൻ പ്രവാസി സംഘടനകൾ ആവേശത്തോടെ മുന്നോട്ട്. ഇന്നലെ കൊയിലാണ്ടിക്കൂട്ടം, ഗ് ലോബൽ തിക്കൊടി, നിയാർക്ക് ബഹ്റൈൻ, സബർമതി, മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ എന്നീ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക ്കുള്ള ടിക്കറ്റുകൾ ഏറ്റുവാങ്ങി. കൊയിലാണ്ടിക്കൂട്ടം അംഗങ്ങൾക്കുള്ള ടിക്കറ്റ് ചെയർമാൻ കെ.ടി.സലീം, പ്രസിഡൻറ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ ഗൾഫ് മാധ്യമം പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി.
നിയാർക്ക് ബഹ്റൈൻ ജനറൽ സെക്രട്ടറി ടി.പി.നൗഷാദ്,ട്രഷറർ അസി. അബ്ദുൽ റഹ്മാൻ എന്നിവർ ഗൾഫ് മാധ്യമം പ്രതിനിധിയിൽ നിന്ന് ടിക്കറ്റ് ഏറ്റുവാങ്ങി. സബർമതി അംഗങ്ങൾക്കുള്ള ടിക്കറ്റ് ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ അബ്ദുൽ ജലീലിൽനിന്ന് സബർമതി ഭാരവാഹി സാം സാമുവൽ അടൂർ ഏറ്റുവാങ്ങി. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അംഗങ്ങൾക്കുള്ള ടിക്കറ്റ് വിതരണം ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ അബ്ദുൽ ജലീൽ പ്രസിഡൻറ് ചെമ്പൻജലാലിന് നൽകി നിർവഹിച്ചു. ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാൻ, മാക്സിം ഇൻറർനാഷണൽ ഡയറക്ടർ ജലീൽ, ജനറൽ സെക്രട്ടറി പ്രവീൺ, ഗഫൂർ, സലാം മമ്പാട്ടുമൂല എന്നിവർ സാന്നിധ്യം വഹിച്ചു.
10 ദിനാറിെൻറ നാലുപേർക്ക് പ്രവേശനമുള്ള ഡയമണ്ട്, അഞ്ച് ദിനാറിെൻറ നാലുപേർക്ക് പ്രവേശനമുള്ള ഗോൾഡ് ടിക്കറ്റ് എന്നിവയാണ് സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്കായി വാങ്ങിയത്. അതേസമയം ഹാർമോണിയസ് കേരളയുടെ ഒരുക്കം പുരോഗമിക്കുകയാണ്. മലയാളത്തിെൻറ മഹാനടൻ മമ്മൂട്ടി, പി.ജയചന്ദ്രൻ, മനോജ് കെ ജയൻ, വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.