ഷാജ് ബാബു
Posted On
date_range Updated On
date_range മലങ്കര യാക്കോബായ സഭ മാനേജിങ് കമ്മിറ്റി: ബഹ്റൈനിൽനിന്ന് ഷാജ് ബാബു
മനാമ: മലങ്കര യാക്കോബായ സുറിയാനി സഭ മാനേജിങ് കമ്മിറ്റിയിലേക്ക് ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ പ്രതിനിധിയായി ഷാജ് ബാബുവിനെ നാമനിർദേശം ചെയ്തു. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയാണ് നാമനിർദേശം ചെയ്തത്.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ബഹ്റൈനിൽ പ്രവാസജീവിതം നയിച്ചുവരുന്ന വ്യക്തിയാണ് ഷാജ് ബാബു. നിലവിൽ അദ്ദേഹം അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര (മോറക്കാല) സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകാംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.