Posted On
date_range Updated On
date_range നിരാലംബരായ കുടുംബങ്ങൾക്ക് മലബാർ ഗോൾഡ് 10 ലക്ഷം രൂപ നൽകും
മനാമ: നിരാലംബരായ പത്ത് ഇന്ത്യൻ കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിെൻറ ഭാഗമായി മലബാർ ഗോൾഡ് ആൻറ് ഡയമണ ്ട്സ് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന് (െഎ.സി.ആർ.എഫ്) പത്തുലക്ഷം രൂപ നൽകും. െഎ.സി.ആർ.എഫ് നടത്തിയ സ്പെക്ട്ര കലാമേളയിൽ വെച്ച് മലബാർ ഗോൾഡ് ബ്രാഞ്ച് മേധാവി മുഹമ്മദ് റഫീഖ് ചെക്ക് കൈമാറി. ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി രേണു യാദവ്, െഎ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലബാർ ജ്വല്ലറിയുടെ 25ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.