Posted On
date_range Updated On
date_range മദീന ബസ്സപകടം: അവസാന സംഘവും ബഹ്റൈനിലെത്തി
മനാമ: മദീനയിലുണ്ടായ ബസ്സപകടത്തില്‍ പെട്ട് പരിക്കേറ്റ് ചികില്‍സയിലായിരുന്നവരിലെ അവസാന സംഘം തുടര്‍ ചികില്‍സക്കായി കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെി. ചികില്‍സയില്‍ കഴിയുന്നവരെ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് സല്‍മാനിയ ആശുപത്രിയിലത്തെുകയും ചികില്‍സാ പുരോഗതി ആരായുകയും ചെയ്തു. അണ്ടര്‍ സെക്രട്ടറി വലീദ് അല്‍ മാനിഅ്, പേഷ്യന്‍റ് റിലേഷന്‍സ് ഉപദേഷ്ടാവ് മുഹമ്മദ് ജാസിം, പി.ആര്‍ ഡയറക്ടര്‍ ഹാമിദ് അല്‍മര്‍വാനി എന്നിവരും മന്ത്രിയെ അനുഗമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.