കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മക്ക് ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ആദരവ് നൽകിയപ്പോൾ
മനാമ: പ്രമുഖ എക്സ്ചേഞ്ച് കമ്പനിയും അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ റീജനൽ ഫിൻടെക് പാർട്ണറുമായ ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ബഹ്റൈൻ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മക്ക് ആദരവ് നൽകി.
ലുലു എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ടോൺസി, റിലേഷൻഷിപ് മാനേജർ ബൈജു, സ്റ്റാഫുകളായ ലാലു, അൻസാജ്, നിതിൻ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ മാനേജർ എഡിസനിൽ നിന്ന് കനോലി പ്രസിഡന്റ് അൻവർ നിലമ്പൂർ, സ്പോർട്സ് വിങ് കൺവീനർ ആഷിഫ് വടപുറം, കോഓഡിനേറ്റർ മനു തറയ്യത്ത് എന്നിവർ ചേർന്ന് ആദരവ് ഏറ്റുവാങ്ങി.
അസിസ്റ്റന്റ് ട്രഷറർ ലാലു ചെറുവോട്, ചാരിറ്റി കൺവീനർ റസാഖ് കരുളായി, നിലമ്പൂർ എഫ് സി ടീം അംഗങ്ങളായ ഷഫീക്, ആഷിക്, സലാം, റിഷാദ്, റിയാസ് എന്നിവർ സന്നിഹിതരായി. റാംലി മാളിൽ ചേർന്ന ചടങ്ങിൽ കനോലി കൂട്ടായ്മയുടെ ഫുട്ബാൾ ടീമായ നിലമ്പൂർ എഫ്.സി പ്ലയേഴ്സിനുള്ള ആദരവും ഗിഫ്റ്റ് ബാഗും ലുലു എക്സ്ചേഞ്ച് നൽകി. ആഷിഫ് വടപുറം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.