പത്താം വാർഷികം ആഘോഷിച്ച് ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ

മനാമ: അന്താരാഷ്ട്ര മണി എക്സ്ഞ്ചേ് രംഗത്ത് വിശ്വസനീയമായ പേരുകളിലൊന്നായ ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ പത്താം വാർഷികം ആഘോഷിക്കുന്നു. കറൻസി എക്‌സ്‌ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്‌മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത സേവനദാതാവ് എന്ന നിലയിൽ ജനവിശ്വാസാർജ്ജിച്ച ലുലു ഇന്‍റർനാഷണൽ എക്‌സ്‌ചേഞ്ചിന് 18 കസ്റ്റമർ ഏൻഗേജ്മെന്റ് കേന്ദ്രങ്ങളുണ്ട്.

ഡിജിറ്റൽ പേയ്‌മെന്റ് സൊല്യൂഷനുകളുടെയും കസ്റ്റമർ കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ ഈ കാലയളവിൽ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എക്സ് ക്ലൂസീവ് റിലേഷൻഷിപ്പ് മാനേജർ സേവനമാണ് മറ്റൊരു പ്രത്യേകത. ഡിജിറ്റൽ യുഗത്തിൽ നവീന സാ​ങ്കേതികവിദ്യയുടെ പിൻബലത്തോ​ടെ പ്രവർത്തിക്കുന്ന ലുലു മണി ആപ്പ് വ്യവസായ, വ്യാപാര മേഖലക്ക് മുതൽക്കൂട്ടാണ്. ലുലു മണി ആപ്പ് ഉപയോക്താക്കൾക്കും ഗോൾഡ് കാർഡ് ഉടമകൾക്കും മാത്രമായി വിവിധ ഓഫറുകളാണ് നൽകുന്നത്. ബെനിഫിറ്റ് പേയുമായി സഹകരിച്ച് ക്യാഷ്‌ലെസ് പേയ്‌മെന്റിന്റെ സൗകര്യം നൽകുന്നു.

lulu international exchangeസ്ത്രീകൾക്കായി ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ ഡിജിറ്റൽ വുമൺ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഇത് ഡിജിറ്റൽ ഫിനാൻസ് ലോകത്തേക്ക് കടന്നുവരുവാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. എൽ.എം.ആർ.എ രജിസ്‌ട്രേഷൻ പ്രോഗ്രാം ആരംഭിക്കുന്നതിനും ഉപഭോക്താക്കൾക്കുള്ള തൊഴിൽ രജിസ്‌ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. ലുലു ഇന്റർനാഷണൽ എക്സ്ചേഞ്ചിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.

Tags:    
News Summary - lulu international exchange bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.