ലുലു എക്‌സ്‌ചേഞ്ചി​െൻറ ശാഖ  മുഹറഖ് സീഫ് മാളിൽ  പ്രവര്‍ത്തനമാരംഭിച്ചു 

മനാമ: ബഹ്‌റൈനില്‍ ലുലു ഇൻറര്‍നാഷണല്‍ എക്‌സ്‌ചേഞ്ചി​​​െൻറ മുഹറഖ് സീഫ് മാളിലെ ഗ്രൗണ്ട്​ ​േഫ്ലാറിലെ ശാഖ  അവിടെ നിന്നുമാറ്റി ഒന്നാം നിലയിൽ ക്യാരിഫോർ സൂപ്പർമാർക്കറ്റിന്​ സമീപത്തായി  പ്രവര്‍ത്തനമാരംഭിച്ചു.  

ലുലു ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ മോഹന്‍ രാജ ഉദ്ഘാടനം ചെയ്​തു.   ജനറല്‍ മാനേജര്‍ സുധേഷ് കുമാർ  സാന്നിധ്യം വഹിച്ചു. ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈനില്‍ മുന്നേറ്റയാത്ര തുടരുകയാണെന്നും ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും മറ്റുമായി  കൂടുതല്‍ ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സുധേഷ് കുമാര്‍ പറഞ്ഞു. 

ലുലു ഏതു മേഖലയിലേക്കു കടക്കുമ്പോഴും പ്രധാനമായും ഉപഭോക്താവി​​​െൻറ  സംതൃപ്​തിയാണ് ലക്ഷ്യമെന്നും  ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കി സംശുദ്ധമായ സേവനം ജനങ്ങള്‍ക്കു കാഴ്ച​വെക്കുന്നുണ്ടെന്നും അതാണ് ലുലുവി​​​െൻറ വിജയമെന്നും അദ്ദേഹം പറഞ്ഞു. 
ഇടപാടുകാരുടെ സൗകര്യാര്‍ത്ഥം ഏറ്റവുമടുത്തുള്ള ശാഖയില്‍ക്കൂടി പണമയക്കുവാനുള്ള സംവിധാനമൊരുക്കുന്നതി​​​െൻറ ഭാഗമായാണ് ബഹ്‌റൈ​​​െൻറ ഓരോ പ്രധാന ഭാഗങ്ങളിലും ബ്രാഞ്ച്​ ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഈ വര്‍ഷം അവസാനത്തോടെ മുഹറഖ് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പതിമൂന്നാമതു ശാഖ  പ്രവര്‍ത്തനമാരംഭിക്കും. 
നിലവില്‍ മനാമ, ജു​ൈഫര്‍, സിഞ്ച്, ഉമ്മുൽഹസ്സം, സല്‍മാനിയ, ഗുദൈബിയ, ടൂബ്ലി, ഹിദ്ദ്, മുഹറഖ്, ​ൈഖെ്​ ഇൗസാ അല്‍ കബീര്‍ അവന്യൂ, റിഫ (രണ്ടു ബ്രാഞ്ചുകള്‍) എന്നിവിടങ്ങളിലാണ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.

Tags:    
News Summary - lulu exchange-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.