മനാമ: ലുലു ഹൈപ്പർമാർക്കറ്റ് 13ാം വാർഷികാഘോഷത്തിെൻറ രണ്ടാം ഘട്ടം ഇന്നു തുടങ്ങും. ഒക്ടോബർ ആറു വരെ നിരവധി ഒാഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഒന്നര ലക്ഷം ദീനാറിെൻറ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി നൽകുന്ന ഷോപ് ആൻഡ് വിൻ ഇ റാഫിൾ ആണ് ആഘോഷത്തിെൻറ മുഖ്യആകർഷണം. ബഹ്റൈനിലെ എട്ട് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏതെങ്കിലും ഒന്നിൽനിന്ന് ഒാരോ അഞ്ച് ദീനാറിന് സാധനങ്ങൾ വാങ്ങുേമ്പാഴും നറുക്കെടുപ്പിൽ പങ്കാളിയാകാം.
രണ്ടാഴ്ച കൂടുേമ്പാൾ നടക്കുന്ന നറുക്കെടുപ്പിൽ 50, 25,10 ദീനാറുകളുടെ ലുലു ഷോപ്പിങ് കാർഡ് ലഭിക്കും. ഇലക്ട്രോണിക്സ്, വൈറ്റ് ഹോം ഗുഡ്സ്, കോസ്മെറ്റിക്സ്, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയിലെല്ലാം ഒാഫറുകൾ ലഭ്യമാണ്. ഒക്ടോബർ 21നു ശേഷം ഡിസംബർ 15വരെ ഉത്സവ കാലങ്ങളിലും ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായും ഷോപ് ആൻഡ് വിൻ പ്രമോഷൻ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.