മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ. എ) നാടുകടത്തിയത് 100 പ്രവാസികളെ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നേരത്തേ പിടിയിലായ തൊഴിലാളികളെയാണ് നാടുകടത്തിയത്.
ഏപ്രിൽ 20നും 26നുമിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എൽ.എം.ആർ.എ 1,236 പരിശോധനകളാണ് നടത്തിയത്. കൂടാതെ, വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് 12 സംയുക്ത പരിശോധന കാമ്പയിനുകളും സംഘടിപ്പിച്ചു. 2024 ജനുവരി മുതൽ ആകെ 72,424 പരിശോധനകളും 1,044 സംയുക്ത കാമ്പയിനുകളും എൽ.എം.ആ ർ.എ നടത്തി.
പരിശോധനകളിൽ 3,082 നിയമലംഘനങ്ങൾ കണ്ടെത്തിയെന്നും 8,481 അനധികൃത തൊഴിലാളികളെ നാടുകടത്തിയെന്നും അധികൃതർ അറിയിച്ചു.രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴിൽ നിയമങ്ങളും താമസ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് എൽ.എം.ആർ.എയുടെ പരിശോധനകൾ. നിയമലംഘനങ്ങൾ തടയുന്നതിനായി തൊഴിലിടങ്ങളിൽ കർശന പരിശോധനകളും സർക്കാർ തലത്തിൽ അന്വേഷണങ്ങളും തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.