മനാമ: ബഹ്റൈനിൽ ലുലുവിെൻറ ഏഴാമത് ഹൈപ്പർമാർക്കറ്റ് സാറിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നു
സാർ എഡ്രീയം മാളിലെ 10000 സ്ക്വയർഫിറ്റ് . സ്ഥലത്ത് ഒറ്റ ഫ്ലോറിലാണ് പുതിയ മാൾ
വിവിധ രാജ്യങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ വർധിക്കുകയാണ്. ബഹ്റൈനിൽ ഏഴാമത്തെ ഷോറൂം ഇന്ന് സാറിൽ സമർപ്പിക്കപ്പെടുകയാണ്. 2007ലാണ് ബഹ്റൈനിൽ ആദ്യമായി ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. അതിനുശേഷം വളർച്ചയുടെ പുതിയ അടയാളപ്പെടുത്തലുകളായി വിവിധ ഭാഗങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കപ്പെട്ടു. എന്തുകൊണ്ടാണ് ലോകത്താകമാനം ലുലു ഹൈപ്പർമാർക്കറ്റുകൾ ഇത്രയും ജനപ്രീതി നേടുന്നത് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ നിരവധിയുണ്ടെങ്കിലും, ആധുനിക കാലത്തിന് അനുയോജ്യവും ഉപഭോക്താക്കൾക്ക് സംതൃപ്തിയും നൽകുന്ന ഷോപ്പിങ് അനുഭവം ലുലു നൽകുന്നു എന്നതാണ് ഏറ്റവും ശ്രേദ്ധയ ഘടകം. ആഗോള ജനതയെ ഒരുകുടക്കീഴിലേക്ക് ക്ഷണിച്ചുവരുത്തുകയും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുന്നു ലുലു. അങ്ങനെ വ്യക്തികളുടെ ദൈനംദിന ശീലമാകുന്നു ലുലുവിലേക്കുള്ള സന്ദർശനവും ഷോപ്പിങും. ഗുണമേൻമയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള ഇൗ ഷോപ്പിങ് സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് രേഖപ്പെടുത്തപ്പെടുകയാണ് ഇന്ന് നടക്കുന്ന പുതിയ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനത്തിലൂടെ. ലുലുവിനെ ലോക ബ്രാൻഡാക്കിയതിലെ പ്രധാന നേതൃശേഷിയായ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലിയുടെ കർമ്മപദ്ധതികളും മാനേജ്മെൻറിെൻറയും ജീവനക്കാരുടെയും സർപ്പണ മേനാഭാവവും ലുലുവിന് ആതിഥ്യമരുളുന്ന അതാത് രാജ്യങ്ങളിലെ ഭരണാധികാരികളുടെ സൻമനസും പൗരൻമാരുടെയും താമസക്കാരുടെയും ഹൃദയവായ്പ്പും എല്ലാം ലുലുവിെൻറ വിജയാക്ഷരങ്ങൾക്ക് തിളക്കം കൂട്ടുന്ന ഘടകങ്ങളാണ്. സാർ എഡ്രീയം മാളിലെ 10000 സ്ക്വയർഫിറ്റ് സ്ഥലത്ത് ഒറ്റ ഫ്ലോറിലാണ് പുതിയ മാൾ. ബുദയ്യ, സാർ, ഹമല, ജനബിയ, ബാർബാർ, ജനൂസാൻ തുടങ്ങിയ മേഖലകളിലെ ആളുകൾക്ക് ഇൗ സ്ഥാപനം ഏറെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.